ആരാധനാലയങ്ങള്‍ ഭക്ഷണവിതരണത്തിന് രജിസ്‌ട്രേഷന്‍ ഉറപ്പാക്കണം
ആലപ്പുഴ: ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് കുട്ടനാട് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഇന്ന്(ഫെബ്രുവരി 25) ആരാധനാലയങ്ങള്‍ക്കായി ഭക്ഷ്യ സുരക്ഷാലൈസന്‍സ്/രജിസ്ട്രേഷന്‍ മേള നടത്തുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപമുള്ള ഹോട്ടല്‍ ബ്രദേഴ്‌സ് ഓഡിറ്റോറിയത്തിലാണ് മേള. നേര്‍ച്ചയൂട്ട്, അന്നദാനം, നേര്‍ച്ചകഞ്ഞി, പ്രസാദം തുടങ്ങി ഏതെങ്കിലും വിധത്തില്‍ വര്‍ഷത്തില്‍ ഒരുതവണ എങ്കിലും ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ ആരാധനാലയങ്ങളും മേളയില്‍ പങ്കെടുത്തു രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.
ആരാധനാലയത്തിന്റെ ഉത്തരവാദിത്തപ്പെട്ട വ്യക്തിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഒരു അഡ്രസ്സ് പ്രൂഫിന്റെ പകര്‍പ്പ്, അപേക്ഷ ഫീസ് എന്നിവ കൊണ്ടുവരേണ്ടതാണ്. (രജിസ്‌ട്രേഷന്‍ ഫീസ് - ഒരുവര്‍ഷം 100 രൂപ (ഒന്ന് മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വരെ ഒരുമിച്ചു അപേക്ഷിക്കാവുന്നതാണ്) കൂടുതല്‍ വിവരങ്ങള്‍ക്ക്: 7593873336, 8943346536, 7593873318.
- Log in to post comments