Skip to main content

ചലച്ചിത്രമേളയുടെ 'വൈബി'ൽ കോട്ടയം

കോട്ടയം: ആദ്യദിനംതന്നെ സിനിമാലഹരിയുടെ 'വൈബി'ലേക്കിറങ്ങി കോട്ടയം നഗരം. കോട്ടയം നഗരം കണ്ട ഏറ്റവും വിപുലമായ രാജ്യാന്തര ചലച്ചിത്രമേളയുടെ തുടക്കം മുതൽ തന്നെ സിനിമാപ്രേമികൾ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്.
 അനശ്വര, ആഷ തിയറ്ററുകളിൽ രാവിലെ 9.30ന് ആദ്യഷോകൾ തുടങ്ങിയപ്പോൾ മുതൽതന്നെ ആൾക്കൂട്ടമായിരുന്നു. വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ചലച്ചിത്ര ആരാധകരുടെ നീണ്ട നിരയാണു ചലച്ചിത്രോത്സവവേദികളിൽ ദൃശ്യമായത്. മേളയുടെ ആദ്യദിനം തന്നെ സിനിമാ ആസ്വാദകർ നിറഞ്ഞെത്തിയതിന്റെ ആഘോഷത്തിലാണ് സിനിമാപ്രവർത്തകരും. ഉദ്ഘാടനചിത്രത്തിനു പുറമേ മൂന്നുവീതം ചിത്രങ്ങളാണ് ആദ്യദിനമായ ഇന്നലെ പ്രദർശിപ്പിച്ചത്.

date