Skip to main content

പെർമിറ്റില്ലാതെ ഓടി; സ്വകാര്യ ബസിനെതിരെ നടപടി

കോട്ടയം:. പാലാ- വൈക്കം റൂട്ടിൽ അനധികൃതമായി സർവീസ് നടത്തിയ സ്വകാര്യ ബസിനെതിരെ നടപടിയെടുത്ത് ആർ.ടി.ഒ. സമയക്രമം പാലിക്കാതെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നഷ്ടമുണ്ടാകും വിധം സർവീസ് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന്  ഉഴവൂർ ജോയിന്റ് ആർ.ടി.ഒ നടത്തിയ പരിശോധനയിലാണ് ബസിനു പെർമിറ്റില്ലായെന്നു കണ്ടെത്തിയത്. തുടർന്ന് ഉടമയെ വിളിച്ചുവരുത്തി 7750 രൂപ പിഴ ചുമത്തി.

date