Skip to main content

കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതും കൊണ്ടോട്ടി നിരത്തുകള്‍ സെക്ഷന്റെ കീഴില്‍ വരുന്നതുമായ അരീക്കോട് - വാഴക്കാട് റോഡിലെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, സാധനസാമഗ്രികള്‍, ഗതാഗക തടസ്സമുണ്ടാക്കുന്ന മറ്റു വസ്തുക്കള്‍, അനധികൃതമായ ഇറക്കികെട്ടലുകള്‍, അനധികൃത ബസ്സ് വെയ്റ്റിങ് ഷെഡുകള്‍, നിര്‍മിതികള്‍ തുടങ്ങിയവ ആഗസ്റ്റ് 20 നകം അടിയന്തിമായി നീക്കം ചെയ്യണം.  അല്ലാത്ത പക്ഷം ഇവ സ്ഥാപിച്ച വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവക്കെതിരെ സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതും കൈയ്യേറ്റങ്ങള്‍ / പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതാണെന്നും മഞ്ചേരി നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

 

date