ഓട്ടിസം പാര്‍ക്ക് ഉള്‍പ്പെടെ ശോഭ ജി.എല്‍.പി. സ്‌ക്കൂളിന് ഒന്നര കോടിയുടെ വികസന പാക്കേജ്
100 വര്‍ഷത്തിലധികം പഴക്കമുള്ള താനൂര്‍ ശോഭ ജി.എല്‍.പി. സ്‌ക്കൂളിന് പ്രത്യേക വികസന പാക്കേജിന് ഭരണാനുമതിയായി. വി. അബ്ദുറഹിമാന്‍ എം.എല്‍.എ സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിക്കാണ് ഒരു കോടി അനുവദിച്ചത്. ആവശ്യമായ കെട്ടിട സമുച്ചയവും ചുറ്റുമതിലും പ്രധാന കവാടവും സ്മാര്‍ട്ട് ക്ലാസ്സ് മുറികളും നിര്‍മ്മിക്കും.
ഓട്ടിസം പാര്‍ക്കിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ അനുവദിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച പൊതുമാതൃകയിലുള്ള പാര്‍ക്ക് രൂപകല്‍പന ചെയ്യാനും മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടണ്ട്.
നിയോജക മണ്ഡലത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള പരിചരണത്തിനും അവരുടെ പുനരധിവാസത്തിനും ഏറ്റവും നൂതനമായ രീതിയിലുള്ള പാര്‍ക്കാണ് സ്ഥാപിക്കുത്. ശോഭ ജി.എല്‍.പി. സ്‌ക്കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കു സ്ഥലത്ത് തന്നെ പാര്‍ക്കിനായി പ്രത്യേക സ്ഥലം നീക്കി വെച്ചിരുന്നു. ഇതാണ് ഓട്ടിസം പാര്‍ക്ക് സ്ഥാപിക്കാനായി ഉപയോഗിക്കുത്. മണ്ഡലത്തിന്റെ ഏതു ഭാഗത്തുനിുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം കൂടി കണക്കിലെടുത്തു കൊണ്ടാണ് പാര്‍ക്കിവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്.
വിശദമായ പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍ അനുവദിച്ച മാതൃകയില്‍ ലഭ്യമായ സ്ഥലത്തിന്റെ പ്രത്യേകതയും കണക്കിലെടുത്ത് ഏറ്റവും നല്ല ഒരു പദ്ധതിക്ക് രൂപം കൊടുത്തതായി എം.എല്‍.എ അറിയിച്ചു.
- Log in to post comments