Skip to main content

സീറ്റൊഴിവ്

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ബിരുദ തലത്തില്‍ വിവിധ പഠന വകുപ്പുകളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് നിശ്ചയിച്ച ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് എട്ടിന് ഉച്ചക്ക് ഒന്നിനകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. നേരത്തെ റിപ്പോര്‍ട്ട് ചെയ്തവര്‍ ഇനി റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എ സോഷ്യോളജി, ബി.എ ഇംഗ്ലീഷ്, ബി.കോം കോഴ്‌സുകളില്‍ എസ്.ടി വിഭാഗത്തില്‍ ഓരോ കോഴ്‌സിനും രണ്ട് സീറ്റ് വീതം ഒഴിവുണ്ട്.  എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ എസ്.സി വിഭാഗക്കാരേയും യൂണിവേഴ്‌സിറ്റി നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒ.ഇ.സി വിഭാഗക്കാരേയും പരിഗണിക്കും.   താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12നകം കോളേജില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0494 2687000

 

date