Skip to main content
കഞ്ഞിക്കുഴി വില്ലേജിലെ അനധികൃത കയ്യേറ്റം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നു.

സർക്കാർ ഭൂമിയിലെ മൂന്ന് ഏക്കർ  അനധികൃത കയ്യേററം ഒഴിപ്പിച്ചു

 

ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ തട്ടേക്കല്ല് ഭാഗത്ത് വണ്ണപ്പുറം ചേലച്ചുവട് റോഡിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഉദ്ദേശം മൂന്ന് ഏക്കറോളം വരുന്ന സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം ഇടുക്കി ആർ.ഡി.ഒയുടെ നിർദ്ദേശത്തെ തുടർന്ന് കഞ്ഞിക്കുഴി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. തൊടുപുഴ താലൂക്കിലെ മുതലക്കോടം സ്വദേശിയായ ചിറ്റടിമാലിൽ മോഹനന്റെ നേതൃത്വത്തിലാണ് സർക്കാർ ഭൂമി കയ്യേറി വ്യാജ സർവ്വെ കല്ലുകൾ സ്ഥാപിച്ച് ഭൂമി കൈവശപ്പെടുത്തിയിരുന്നത്. സ്ഥലത്ത്  സ്ഥാപിച്ചിരുന്ന വ്യാജ സർവ്വെ കല്ലുകൾ  വില്ലേജാഫീസറുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് ഭൂമി സർക്കാർ അധീനതയിലെടുത്തു. കഞ്ഞിക്കുഴി വില്ലേജ് ഓഫീസർ സജി മാത്യു, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആർ. ധീരജ് എന്നിവരും മറ്റ് വില്ലേജ് ജീവനക്കാരും  ഒഴിപ്പിക്കലിന് നേതൃത്വം നൽകി. കേരള ഭൂസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് അനധികൃത കയ്യേറ്റം നടത്തിയ ആൾക്കെതിരെ കേസ് ചാർജ്ജ് ചെയ്തിട്ടുള്ളതായും കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ആർ.ഡി.ഒ എം.പി വിനോദ് അറിയിച്ചു.

date