Skip to main content

പ്രീമാര്യേജ്  ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഉദ്ഘാടനം ഇന്ന് (24)

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതീ യുവാക്കള്‍ക്കുള്ള പ്രീമാര്യേജ്  ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാറും , വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യറും നിര്‍വഹിക്കും. ഫെബ്രുവരി 24 ന് രാവിലെ 10 ന്  ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.രാജന്‍ ഗോപാലന്‍നായര്‍ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിലേക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കും.

date