Skip to main content
ഫോട്ടോ അടിക്കുറിപ്പ് - പുന്നമൂട്-   പുന്നമൂട് പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ നിര്‍വഹിക്കുന്നു

പുന്നമൂട്  പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുന്നമൂട്  പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം അര്‍ച്ചന ബാലന്‍,മുന്‍ അംഗം ലിസി സാം,റോജി എബ്രഹാം എന്നിവരും മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരും,പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍  തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയില്‍ പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകവരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായാണ്  പദ്ധതി പരിമിതപ്പടുത്തിയിരിക്കുന്നത്.
 

date