Skip to main content

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

 

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ആസ്റ്റ് 15 വരെ നീട്ടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, കൗൺസിലിംഗ് സൈക്കോളജി, ലൈഫ്‌സ്‌കിൽ എഡ്യൂക്കേഷൻ, അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ക്ലാസിക്കൽ ആന്റ് കമേഴ്‌സ്യൽ ആർട്‌സ്, ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകൾ. ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠനകാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി ഓഫീസിൽ നിന്നും 200 രൂപയ്ക്ക് ലഭിക്കും. 18 വയസ്സിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. വിശദവവിരങ്ങൾ ംംം.ൃെര.സലൃമഹമ.ഴീ്.ശി, ംംം.ൃെരരര.ശി എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം -33. ഫോൺ 0471 2325101, 2325102. 

date