Skip to main content

ടെലിവിഷൻ  ജേർണലിസം :  കെൽട്രോൺ അപേക്ഷ ക്ഷണിച്ചു .

 

പൊതുമേഖല   സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിൻറെ  2018 -19 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ് ,  പ്ലേസ്‌മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. സഴെ.സലഹൃേീി.ശി എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും .ക്ലാസ്സുകൾ സെപ്റ്റംബറിൽ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ്  20 നകം സെന്ററിൽ ലഭിക്കണം .വിലാസം: കെൽട്രോൺ നോളജ്  സെന്റർ, സെക്കന്റ് ഫ്‌ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ , വിമൻസ് കോളേജ്  റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014.          വിവരങ്ങൾക്ക്  8137969292, 9746798082.

date