Skip to main content
ഓണം ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിർവ്വഹിക്കുന്നു.

ഓണം ബക്രീദ് ഖാദിമേള തുടങ്ങി

 

ഈ വർഷത്തെ ഓണം ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ഗാന്ധി സ്‌ക്വയർ ഖാദിഗ്രാമ സൗഭാഗ്യയിൽ വൈദ്യുതി മന്ത്രി എം.എം മണി നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ മനോജ് എം. തോമസ് അധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന ഖാദിബോർഡ് അംഗം ടി.വി ബേബി നിർവഹിച്ചു. ഡി.റ്റി.പി.സി നിർവ്വാഹക സമിതിയംഗം അനിൽ കൂവപ്ലാക്കൽ, ലീഡ് ബാങ്ക് മാനേജർ ജി. രാജഗോപാലൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.പി സന്തോഷ്, ഖാദിബോർഡ് ഭരണവിഭാഗം ഡയറക്ടർ കെ.എസ്. പ്രദീപ്കുമാർ, ജില്ലാ പ്രോജക്ട് ഓഫീസർ ആന്റോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ഓണക്കാലത്ത് സംസ്ഥാനത്തെ 411 ഖാദിവ്യവസായ വിപണന കേന്ദ്രങ്ങൾ വഴി 63 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുകയാണ് ലക്ഷ്യം. ആഗസ്റ്റ് 24വരെ നീണ്ടുനിൽക്കുന്ന വിപണനമേളയിൽ ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. ഓരോ ആയിരം രൂപയുടെ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴും ഒരു സമ്മാനകൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ ഒരു മാരുതി വാഗൺ ആർ കാർ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് പവൻ, മൂന്നാം സമ്മാനം 14 ജില്ലകളിലും രണ്ട് പേർക്ക് ഒരു പവൻ വീതംവും ലഭിക്കും. കൂടാതെ ഓരോ ജില്ലയിലും ആഴ്ചതോറും ഒരാൾക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകും. സർക്കാർ അർധസർക്കാർ ജീവനക്കാർക്ക് 50,000 രൂപയുടെ ക്രെഡിറ്റ് സൗകര്യവുണ്ട്. ജീവനക്കാരുടെ സൗകര്യത്തിനായി ഖാദി ഓണം ബക്രീദ് വിൽപ്പന കൗണ്ടർ  എട്ട് മുതൽ കലക്‌ട്രേറ്റിൽ പ്രവർത്തിക്കും.

date