Post Category
ലൈഫ് മിഷന് ഒഴിവുകള്‍
ലൈഫ് മിഷനില്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ (ജില്ലാതലം) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് മുന്‍ഗണന. 36000 -79200 ആണ് വേതനം.
എന്‍.ഒ.സിയും വിശദമായ ബയോഡേറ്റയും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ലൈഫ് മിഷന്, റൂം നം. 501 സി, സെക്രട്ടേറിയറ്റ് അനക്സ് -1, തിരുവനന്തപുരം എന്ന വിലാസത്തില്‍ 14ന് വൈകന്നേരം അഞ്ചിന് മുമ്പ് നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം.
പി.എന്‍.എക്സ്.3466/18
date
- Log in to post comments