Post Category
പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നു- ഭക്തചരണ്‍ ദാസ്
രാജ്യത്തെ പട്ടിക ജാതി, പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്ന് മുന്‍കേന്ദ്രമന്ത്രി ഭക്തചരണ്‍ ദാസ് പറഞ്ഞു. നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവെല്‍ ഓണ്‍ ഡെമോക്രസിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
2011-13 കാലയളവില്‍ 1.6 ലക്ഷം കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2014-16 കാലയളവില്‍ ഇത് 1.90 ലക്ഷമായി വര്‍ധിച്ചു. തൊട്ടുകൂടായ്മയും തോട്ടിപ്പണിയുമൊക്കെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നു. പിന്നോക്കക്കാര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞാതായി മാറിയിരിക്കുന്നു. 130 ഓളം പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ പാര്‍ലമെന്റ് അംഗങ്ങളാണ് എങ്കിലും അവരിലെത്രപേരെ രാജ്യം തിരിച്ചറിയുന്നുണ്ട് എന്ന് അദ്ദേഹം ചോദിച്ചു.
പി.എന്‍.എക്‌സ്.3471/18
date
- Log in to post comments