Post Category
ഓണം -ബക്രീദ് ഖാദി മേള നറുക്കെടുപ്പ് ഇന്ന്
ഓണം ബക്രീദ് ഖാദി മേള 2018 ന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച സമ്മാന പദ്ധതിയില്‍ ഓരോ 1,000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം വാഗണ്‍ ആര്‍ കാറും, രണ്ടാം സമ്മാനം 5 പവന്‍ സ്വര്‍ണ്ണ നാണയവും, മൂന്നാം സമ്മാനം 1 പവന്‍ സ്വര്‍ണ്ണ നാണയവുമാണ്.
ജില്ലാ തലത്തില്‍ ആഴ്ചതോറും നറുക്കെടുപ്പും സമ്മാനമായി 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നല്‍കും. ആഴ്ച തോറുമുള്ള ആദ്യ നറുക്കെടുപ്പ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴിലുള്ള ഖാദി ഗ്രാമ സൌഭാഗ്യ (മേജര്‍) ഷോറൂമില്‍ ഇന്ന് (ആഗസ്റ്റ് 8) ഉച്ചയ്ക്ക് 3 മണിക്ക് അസിസ്റ്റന്റ് കലക്ടര്‍ അഞ്ജു. കെ.എസ്. നിര്‍വ്വഹിക്കും.
date
- Log in to post comments