സ്ത്രികള്‍ക്ക് സംരംഭകത്വ വികസന പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ഈ മാസം 25 മുതല്‍ 50 വയസ് വരെയുളള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വനിതകള്‍ക്കായി (35 നുമേല്‍ പ്രായമുളള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടെ) ത്രിദിന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. ഒറ്റപ്പെട്ടുപോയ സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ പട്ടികജാതി കോര്‍പ്പറേഷന്‍ മുഖേന 4 ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ, നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും.
അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റില്‍ നിന്നും സ്വയം തൊഴില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു ആവശ്യമായ രേഖകളോടൊപ്പം (വിധവ/വിവാഹമോചിതയാണന്ന് തെളിയിക്കുന്ന രേഖ ഉള്‍പ്പെടെ) ഈ മാസം 20 നകം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസില്‍ നല്‍കണം. വെബ്‌സൈറ്റ് : ംംം.സംെറര.ീൃഴ.
- Log in to post comments