Skip to main content

കുട്ടികളുടെ അഭയകേന്ദ്രം   മന്ദിരോദ്ഘാടനം ഈ മാസം 11 ന്

മായനാട് ശിശു സംരക്ഷണകേന്ദ്രം തണല്‍ കുട്ടികളുടെ അഭയകേന്ദ്രം  മന്ദിരോദ്ഘാടനം ഈ മാസം 11 ന് ഉച്ചക്ക് 2 മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ.ദീപക് എസ്.പി, ജില്ലാ കലക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ സംബന്ധിക്കും. മായനാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് സമീപമാണ് അഭയകേന്ദ്രം  പ്രവര്‍ത്തിക്കുക. ശിശു സംരക്ഷണകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ  ജില്ലയില്‍ പലകാരണങ്ങളാല്‍ അനാഥരാകുന്ന കുട്ടികളെ പരിപാലിക്കുന്നതിന് സാധിക്കും. 

date