വയോമധുരം അപേക്ഷ ക്ഷണിച്ചു
ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട അറുപതോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പ്രായം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ച രേഖ, പ്രമേഹരോഗിയാണെന്ന് സര്‍ക്കാര്‍/എന്‍.ആര്.എച്ച്.എം. ഡോക്റ്ററുടെ സാക്ഷ്യപത്രം, ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനില്‍ നിന്നുള്ള ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച ബി.പി.എല്‍. പരിധിയില്‍പ്പെട്ട വരുമാന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസ് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ :0495 -2371911.
- Log in to post comments