Skip to main content

പഠനോപകരണ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു

      സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്   യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് 'വിദ്യാജ്യോതി' പദ്ധതിയില്‍  അപേക്ഷ ക്ഷണിച്ചു.  9,10 ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക്  പഠനോപകരണങ്ങള്‍ക്ക് 1000 രൂപയും (ജില്ലയില്‍ 50 കുട്ടികള്‍ക്ക്)  യൂണിഫോമിന് 1500 രൂപയും (ജില്ലയില്‍ 30 കുട്ടികള്‍ക്ക്) +1,+2, ഐ.റ്റി.ഐ., പോളിടെക്‌നിക്, വി.എച്ച്.എസ്.സി  പഠനോപകരണങ്ങള്‍ക്ക്  2000 രൂപയും (ജില്ലയില്‍ 50 കുട്ടികള്‍ക്ക് ) യൂണിഫോമിന് 1500 രൂപയും (ജില്ലയില്‍ 30 കുട്ടികള്‍ക്ക്) ഡിഗ്രി, ഡിപ്ലോമ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്  പഠനോപകരണങ്ങള്‍ക്ക്  3000 രൂപയും (ജില്ലയില്‍ 25 കുട്ടികള്‍ക്ക്), പോസ്റ്റ് ഗ്രാജ്വേഷന് പഠനോപകരണങ്ങള്‍ക്ക്  3000 രൂപയും (ജില്ലയില്‍ 20 കുട്ടികള്‍ക്ക്) ആണ് ധനസഹായം. ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. ബി.പി.എല്‍. വിദ്യാര്‍ത്ഥികള്‍ക്ക്  മുന്‍ഗണനയുണ്ടായിരിക്കും. 
അപേക്ഷാ സ്ഥാപനമേധാവി മുഖേന ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ലഭിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും  വകുപ്പിന്റെ വെബ്‌സൈറ്റ് ംംം.ഷെറസലൃമഹമ.ഴീ്.ശി ,കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസ് അടുത്തുള്ള ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പടാം. ഫോണ്‍- 0495-2371911. 
 

date