Post Category
എ.എ.വൈ-മുന്‍ഗണനാ കാര്‍ഡുളള അനര്‍ഹര്‍ കാര്‍ഡ് തിരിച്ച് നല്‍കണം
ജില്ലയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വീട് കയറിയുള്ള പരിശോധനയില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന അനര്‍ഹര്‍ എ.എ.വൈ. / മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അനര്‍ഹമായി എ.ഏ.വൈ. / മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ ആഗസ്റ്റ് 21-നകം സ്വമേധയാ റേഷന്‍കാര്‍ഡുകള്‍ അതാത് റേഷന്‍കട വഴിയോ, താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കിയോ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം അനര്‍ഹമായ കാര്‍ഡ് കൈവശം വെച്ചതിന് നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണിവില ഈടാക്കുന്നതാണെന്നും, കാര്‍ഡുടമയ്ക്കെതിരെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്കുമാര്‍ അറിയിച്ചു.
date
- Log in to post comments