Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം അപേക്ഷ ക്ഷണിച്ചു

 

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ യു.പി.എസ്.സി 2019 ലേക്കുളള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. രരലസ.ീൃഴ ല്‍ ഓഗസ്റ്റ്   29    ന് വൈകിട്ട് അഞ്ച്  വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ ഒന്നിലെ  പ്രവേശന പരീക്ഷ പൊന്നാനി ഈശ്വരമംഗലത്തെ കേന്ദ്രത്തില്‍  നടക്കും. സെപ്റ്റംബര്‍ 14  ന് ആരംഭിക്കുന്ന ക്ലാസുകളില്‍   മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന് 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗത്തിന്  10 ശതമാനം സീറ്റുമാണ് സംവരണം. ഇവര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0494  2665489, 9287555500

date