Skip to main content

ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി ധനസഹായം നല്‍കി

 

    കേരളത്തില്‍ തൊഴിലെടുക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്  തൊഴില്‍ വകുപ്പ്  നടപ്പാക്കിയ സൗജന്യ ആരോഗ്യ-അപകട ഇന്‍ഷൂറന്‍സ് പദ്ധതി 'ആവാസ്' പ്രകാരം പട്ടാമ്പി പട്ടിത്തറ വില്ലേജില്‍ വീട് നിര്‍മ്മാണത്തിനിടെ മരണപ്പെട്ട ഒഡീഷ സ്വദേശി ത്രിലോചന്‍ സുനാനിയുടെ  കുടുംബത്തിന് അനുവദിച്ച രണ്ട് ലക്ഷം  ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്തതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) അറിയിച്ചു.

date