Skip to main content

ദേശീയ വിരവിമുക്തദിനം  10 ന്

        ദേശീയ വിര വിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഈ മാസം 10 ന് കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ നടത്തും. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ജില്ലാ കര്‍മ്മസമിതി യോഗത്തിലാണ് തീരുമാനം. ജില്ലാ  കളക്ടര്‍ യു.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. ഒരു വയസ്സ് മുതല്‍ 19 വയസ്സു വരെ യുളള കുട്ടികള്‍ക്കാണ് വിരയിളക്കാനുളള സൗജന്യ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി വിവിധ തലത്തിലുളള  യോഗങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ, സാമുഹ്യ നീതി വകുപ്പകളോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സരള നായര്‍ പ്രോഗ്രാം വിശദീകരിച്ചു. ഡോ.എസ്.എന്‍ രവികുമാര്‍, ഡോ.ആര്‍.എസ്.ഗോപകുമാര്‍, ഡോ.നവീന്‍ എ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ബേബി നാപ്പളളി, ഹംസ ഇസ്മാലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date