Skip to main content

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഒഴിവ് 

 

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സെക്യൂരിറ്റി ഒഴിവുകളിലേക്ക് 179 ദിവസത്തേക്ക്  നിയമിക്കുന്നു.  
    ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിന് ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ എന്നിവയോടൊപ്പംഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.  
    സെക്യൂരിറ്റി ഒഴിവിലേക്ക് കായിക ക്ഷമതയുളള 45 വയസില്‍ താഴെയുളള പരിസരവാസികളായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.  രാത്രിയും പകലും ജോലി ഉണ്ടാവും. ആശുപത്രിയില്‍ സെക്യൂരിറ്റിയായി മുമ്പ് പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുളളവര്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. 
    ഡാറ്റ എന്‍ട്രി തസ്തിയിലുളളവര്‍ ഓഗസ്റ്റ് 14-ന് രാവിലെ 10.30 നും സെക്യൂരിറ്റി തസ്തികയിലുളളവര്‍ അതേദിവസം ഉച്ചയ്ക്ക് രണ്ടിനും  അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും സഹിതം താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്കെത്തണം.. 

date