Post Category
കരിഞ്ചോലമലയില്‍ സഹായമെത്തിക്കാന്‍ ജില്ല കൈക്കോര്‍ക്കും
കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടി വീടും ഭൂമിയും നഷ്ടപ്പെട്ട കരിഞ്ചോലമലയിലെ കുടുംബങ്ങളെ സഹായിക്കാന്‍ ജില്ല കൈക്കോര്‍ക്കും. താമരശ്ശേരി താലൂക്ക് ഓഫീസില്‍ കാരാട് റസാഖ് എം.എല്‍.എ യുടേയും ജില്ലാ കളക്ടര്‍ യു.വി ജോസിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഇതിനായി ജില്ലാതല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കിടപാടം നഷ്ടപ്പെട്ട നിരാലംബരായ ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ കരുണയും കരുതലും കാത്തു സൂക്ഷിക്കുന്ന ജനതയുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് പങ്കെടുത്തു. ന്നതല്ല.
date
- Log in to post comments