Skip to main content

മികച്ച ക്രാഫ്റ്റ്‌സ്മാന്‍ അവാര്‍ഡ് 

ഹൗറയില്‍ നടന്ന ഐ.ടിഐ. ട്രെയിനികള്‍ക്കായുള്ള 54-ാമത് അഖിലേന്ത്യാ പ്രവൃത്തി പ്രാവീണ്യ പരീക്ഷയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക് ട്രേഡില്‍ മികച്ച ക്രാഫ്റ്റ്‌സ്മാനായി കണ്ണൂര്‍ ഗവ. ഐ.ടി.ഐ.യിലെ അര്‍ജ്ജുന്‍ സി. യും എം.ആര്‍.എ.സി. ട്രേഡില്‍ മികച്ച ക്രാഫ്റ്റ്‌സ്മാനായി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ഐ.ടി.ഐ.യിലെ നിധീഷ് ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.  

അര്‍ജ്ജുന്‍ സി.ക്കും, നിധീഷ് ജോസഫിനും കേന്ദ്ര സര്‍ക്കാരിന്റെ ഉപഹാരമായി 50,000 രൂപ വീതവും മെരിറ്റ് സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരമായി ഒരു പവന്‍ സ്വര്‍ണമെഡലും 15,000 രൂപ വീതവും മെരിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കും.  

പി.എന്‍.എക്‌സ്.3478/18

date