Post Category
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്
ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ സ്‌നേഹധാര പദ്ധതിയിലേക്ക് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍,തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ഡി കൗമാരഭൃത്യ (അഭികാമ്യം), എം.ഡി പ്രസൂതിതന്ത്ര/എം.ഡി കായചികിത്സ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 14ന് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഇന്റര്‍വ്യൂ. ഫോണ്‍ : 0471 2320988.
പി.എന്‍.എക്‌സ്.3484/18
date
- Log in to post comments