സേവന ഇന്‍ഡസ്ട്രീസ്: ബോണസ് അനുവദിച്ച് ഉത്തരവായി
എറണാകുളം: മുപ്പത്തടം സേവന ഇന്‍ഡസ്ട്രീസ, എന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് 2017-18 കാലവളവിലെ ബോണസ് അനുവദിച്ചു. 2017-18-ലെ ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിയല്‍ ലേബര്‍ അസോസിയേഷന് (ഐ.എന്‍.ടി.യു.സി), ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) .എം.വി.ഷീലയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ലേബര്‍ ഓഫീസര്‍ ബന്ധപ്പെട്ട കക്ഷികളെ ചര്‍ച്ചക്കു വിളിക്കുകയും തൊഴിലുടമയുടേയും തൊഴിലാളി യൂണിയന്റേയും വാദം കേട്ടതിന്റെ അടിസ്ഥാനത്തില്‍ മേല്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ബോണസ് അനുവദിച്ചുത്തരവ#ിടുകയും ചെയ്തു. യോഗത്തില്‍ തൊഴിലുടമയെ പ്രതിനിധീകരിച്ച് മാനേജര്‍മാരായ വേണു.കെ.എം, ഹെഡ്വേഡ് ഹോഗന് തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് ഐ.വി.ദാസന്, അംബിക ഷണ്മുഖന്, ഇന്ദിര ദാസന് തുടങ്ങിയവര്‍ പങ്കെടുത്തു. മുതല്‍ 11 വരെ നടക്കുന്ന അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ളേവ് വേദിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
- Log in to post comments