Skip to main content

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് /മെഷീന്‍ ലേണിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 

 

 

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് /മെഷീന്‍ ലേണിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിങ് കോളജുകളില്‍ നടത്താനുദ്ദേശിക്കുന്ന ഈ കോഴ്‌സുകളുടെ പഠനസമയം 600 മണിക്കൂര്‍ ആയിരിക്കും. രണ്ടാം വര്‍ഷം വരെ മാത്തമാറ്റിക്‌സില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ച എന്‍ജിനീയറിങ്  വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ്ങിലോ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആര്‍ട്‌സിലോ 60 ശതമാനം മാര്‍ക്ക് ലഭിച്ച ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം 25 വയസ്സാണ് പ്രായപരിധി. 35,000 രൂപയാണ് കോഴ്‌സ് ഫീസ.് പ്രോജക്ട് പ്രസംഗത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് ഇന്റേണ്‍ഷിപ്പിനുള്ള അവസരമൊരുക്കും. സെപ്റ്റംബര്‍ അവസാനത്തോടെ കോഴ്‌സ് ആരംഭിക്കും. ംംം.മമെുസലൃമഹമ.ഴീ്.ശി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

date