Skip to main content

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ്

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയറിംഗ് കോളെജുകളില്‍ നടത്താനുദ്ദേശിക്കുന്ന കോഴ്‌സുകളുടെ പഠനസമയം 600 മണിക്കൂറായിരിക്കും.  രണ്ടാം വര്‍ഷം വരെ ഗണിതത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കും എഞ്ചിനീയറിംഗിലോ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആര്‍ട്‌സിലോ 60 ശതമാനം മാര്‍ക്ക് ലഭിച്ച  ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.  25 വയസാണ് പ്രായപരിധി.  35,000 രൂപ കോഴ്‌സ് ഫീസ്.  പ്രോജക്ട് പ്രസന്റേഷനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഉണ്ടാകും.  സെപ്റ്റംബര്‍ അവസാനത്തോടെ കോഴ്‌സ് ആരംഭിക്കും.  അപേക്ഷകള്‍ www.asapkerala.gov.in വഴി സമര്‍പ്പിക്കാം. 

date