തൊഴില്‍ദാന പദ്ധതി
പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി(പി എം ഇ ജി പി) പ്രകാരം ഗ്രാമ വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കുകളിലൂടെ 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 35 ശതമാനം വരെ സബ്സിഡി ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2700057.
ഉദേ്യാഗക്കയറ്റത്തിന് അപേക്ഷിക്കാം
ജില്ലയില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ അധ്യാപകരില്‍ നിന്നും ഫുള്‍ടൈം ജൂനിയര്‍ അധ്യാപക തസ്തികയിലേക്കും പ്രൈമറി അധ്യാപകരില്‍ നിന്നും ഭാഷാധ്യാപക തസ്തികയിലേക്കും ഉദേ്യാഗക്കയറ്റം നല്‍കുന്നതിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലെ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പുതുതായി അപേക്ഷ നല്‍കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആഗസ്ത് 14 ന് മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം.
- Log in to post comments