Post Category
എസ് സി പ്രൊമോട്ടര്‍
ജില്ലയിലെ അഴീക്കോട്, നാറാത്ത് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതിയില്‍പ്പെടുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു പാസായവരില്‍ നിന്നും എസ് സി പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും, ജാതി, നേറ്റിവിറ്റി/റസിഡന്‍ഷ്യല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്ത് 15 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പത്താം ക്ലാസ് പാസായവര്‍ക്കും സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം. ഇവര്‍ക്ക് 50 വയസാണ് ഉയര്‍ന്ന പ്രായപരിധി. ഫോണ്‍: 0497 2700596.
date
- Log in to post comments