തദ്ദേശമിത്രം കോഫീ ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു
തദ്ദേശമിത്രം പദ്ധതിയില്‍ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും നടപ്പിലാക്കിയ 44000 ത്തോളം ഉപപദ്ധതികളില്‍ നിന്നും തെരഞ്ഞെടുത്തവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കോഫീ ടേബിള്‍ ബുക്ക് മെമ്മറീസ് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ.കെ.ടി.ജലീല്‍ പ്രകാശനം ചെയ്തു. തദ്ദേശമിത്രം പ്രോജെക്ട് ഡയറക്ടര്‍ പി.ബാലകിരണ്‍, ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടര്‍ ഡോ.വി.പി.സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാലിന്യ സംസ്കരണ യൂണിറ്റുകള്‍, ആധുനിക രീതിയിലുള്ള ശ്മശാനങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ആധുനിക രീതിയിലുള്ള അറവുശാലകള്‍, ബഡ്സ് സ്കൂളുകള്‍, അംഗന്‍വാടികള്‍, ആശുപത്രി കെട്ടിടങ്ങള്‍, ഡയാലിസിസ് യൂണിറ്റുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി നിരവധി നൂതന പദ്ധതികള്‍ വിഭാവനം ചെയ്യാനും അവ നടപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കാന്‍ തദ്ദേശമിത്രം പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ലോക ബാങ്കിന്റെ ഉന്നത റേറ്റിംഗില്‍ പദ്ധതി സ്ഥാനം പിടിച്ചിട്ടുണ്ട്.
പി.എന്‍.എക്സ്.3492/18
- Log in to post comments