Skip to main content
ഡൗൺ സിൻഡ്രേം ദിനാചരണം സംഘടിപ്പിച്ചു

ഡൗൺ സിൻഡ്രേം ദിനാചരണം സംഘടിപ്പിച്ചു

അമ്പലപ്പുഴ: രാജ്യാന്തര ഡൗൺ സിൻഡ്രേം ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ ആർ.ഇ. ഐ.സിഓട്ടിസം സെന്ററിൽ പ്രിൻസിപ്പൾ ഡോ. ടി.കെ.സുമ ഉദ്ഘാടനം ചെയ്തു. ഡോ.ജയറാം ശങ്കർ അദ്ധ്യക്ഷത വഹിച്ചു.ജന്മനായുള്ള അസുഖബാധിതരായ കുട്ടികൾക്ക് ഉണ്ടാകുന്ന ഓട്ടിസം ഉൾപ്പെടെയുള്ള രോഗബാധിതരുടെ എണ്ണം നിയന്ത്രണ വിധേയമാക്കുവാൻ പരിശ്രമങ്ങൾ തുടരണമെന്ന് ഡോ. ടി.കെ.സുമ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാം ദിനാചരണ സന്ദേശം നൽകി.ചലച്ചിത്ര പിന്നണിഗായകൻ സുദർശനൻസുകുമാരൻ മുഖ്യ അതിഥിയായിരുന്നു ആർ.ഇ.ഐ.സി.മെഡിക്കൽ ഓഫീസർ ഡോ.എ.പി.മുഹമ്മദ്, ഇൻഡ്യൻ പീഡിയാട്രിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.ജോസ്, ന്യൂറോളജിസ്റ്റ് ഡോ.ആർ.രാകേഷ്, സൈക്കാട്രിവിഭാഗം ഡോ: ദീനു ചാക്കോ 'ഡോ.അൻഷ തുടങ്ങിയവർ പ്രസംഗിച്ചു. ജന്മനാ അസുഖബാധിതരായ കുട്ടികളുടെ കാഴ്ച - കേൾവി ടെസ്റ്റുകൾ സൗജന്യമായി നടത്തി. കുട്ടികളുടെ രക്ഷകർത്താകൾക്കുള്ള ബോധവൽക്കരണ പരിപാടിക്ക് ഡോ.അനു നേതൃത്വം നൽകി. 
 

date