കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്: 589 അപേക്ഷകള്‍ പരിഗണിക്കും
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കെട്ടിക്കിടക്കുന്ന വിവിധ ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കായി സമര്‍പ്പിച്ച അപേക്ഷകളിലെ അപാകതകള്‍ തീര്‍പ്പാക്കാനായുള്ള അദാലത്ത് തുടങ്ങി. ബോര്‍ഡ് ചെയര്മാന് കെ.വി. ജോസിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റേറിയത്തില്‍ നടക്കുന്ന അദാലത്തില്‍ പ്രസവം-285, വിവാഹം- 156, ചികിത്സ-31, പെന്ഷന്- 20, മരണാനന്തര ആനുകൂല്യം- 21, സാന്ത്വനം പെന്ഷന്-66, റീഫണ്ട്-10 എന്നീ വിഭാഗങ്ങളിലായി 589 അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്.
ഓണത്തോടനുബന്ധിച്ച് എല്ലാ അംഗങ്ങള്‍ക്കും മുന്‍കൂറായി ഓഗസ്റ്റ് 16,17 തിയതികളില്‍ പെന്ഷന് വിതരണം ചെയ്യും. 19 ലക്ഷത്തോളം അംഗങ്ങള്‍ ഇതുവരെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നുലക്ഷം പെന്‍ഷന്‍കാര്‍ക്ക് 1100 രൂപ വീതമാണ് നല്‍കുന്നത്. കേരള സര്‍ക്കാര്‍ 5000 കോടി രൂപയാണ് പെന്ഷന് വിതരണത്തിനായി മാറ്റിവെച്ചിരിക്കുന്നതെന്നും ബോര്‍ഡ് ചെയര്മാന് കെ.വി. ജോസ് പറഞ്ഞു.
അദാലത്തില്‍ ബോര്‍ഡ് അംഗങ്ങളായ സി.പി. മുരളി, തമ്പി കണ്ണാടന്‍, സെക്രട്ടറി കെ.എസ്. ബിജു, അക്കൗണ്ട്സ് ഓഫീസര്‍ ഡി. അജയകുമാര്‍, ഡി.ഇ.ഒമാരായ സനീഷ് കുമാര്‍ (കാസര്‍ഗോഡ്), എ.എസ് അരുണ്‍ (പാലക്കാട്) എന്നിവര്‍ പങ്കെടുത്തു.
- Log in to post comments