Skip to main content

കുട്ടികൾക്കായി വേനൽക്കാല പ്രോഗ്രാമിംഗ്/കോഡിംഗ് കോഴ്‌സുകൾ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ ആദ്യവാരം സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ വേനൽക്കാല പ്രോഗ്രാമിംഗ്/കോഡിംഗ് ക്ലാസുകൾ  ആരംഭിക്കുന്നു. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യം വരുന്നവർക്ക് ആദ്യമെന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. ഏപ്രിൽ ഒന്നു വരെ www.lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

പി.എൻ.എക്‌സ്. 1495/2023

date