Skip to main content

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം ഏപ്രിൽ 11 മുതൽ 17 വരെ; സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം ഏപ്രിൽ 11 മുതൽ 17 വരെ കണ്ണൂരിൽ വിപുലമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. 'എന്റെ കേരളം എക്സിബിഷൻ രണ്ടാം എഡിഷൻ' എന്ന പേരിൽ കണ്ണൂർ പൊലീസ് മൈതാനിയിലാണ് പ്രദർശനം നടത്തുക.  
ഡിപിസി ഹാളിൽ ചേർന്ന യോഗം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ പി മോഹനൻ എം എൽ എം അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, അസി. കലക്ടർ മിസാൽ സാഗർ ഭരത്, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ  രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.  

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, പട്ടികജാതി പട്ടികവർഗ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, കണ്ണൂർ മേയർ, കണ്ണൂർ റേഞ്ച് ഡിഐജി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ എന്നിവർ സംഘാടക സമിതി രക്ഷാധികാരികളാണ്.
ചെയർമാൻ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കോ. ചെയർപേഴ്‌സൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജനറൽ കൺവീനർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കോ ഓർഡിനേറ്റർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ.

ഉപസമിതികൾ ചെയർമാൻ, കൺവീനർ എന്ന ക്രമത്തിൽ: പ്രോഗ്രാം കമ്മിറ്റി: എം പ്രകാശൻ മാസ്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, എക്‌സിബിഷൻ കമ്മിറ്റി: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്. ഫുഡ് കോർട്ട് കമ്മിറ്റി: കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഡെപ്യൂട്ടി കലക്ടർ എൽഎ ടി വി രഞ്ജിത്ത്, പബ്ലിസിറ്റി കമ്മിറ്റി: ഡിടിപിസി, എക്‌സി. അംഗം സി പി ഷൈജൻ, പി.ആർ.ഡി അസി. എഡിറ്റർ പിപി വിനീഷ്, വളണ്ടിയർ കമ്മിറ്റി: ബ്ലോക്ക് പഞ്ചായത്ത് അസോ. സംസ്ഥാന പ്രസിഡണ്ട് സി എം കൃഷ്ണൻ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ, അഡ്വ. സരിൻ ശശി, കല, സാംസ്‌കാരികം: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. ടി സരള, ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, ഘോഷയാത്ര, അനുബന്ധ പരിപാടി: ഗ്രാമപഞ്ചായത്ത് അസോ, ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത, മീഡിയ: കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട്, സിജി ഉലഹന്നാൻ, എൻ പി മുഹമ്മദ് ആഷിക്, കണ്ണൂർ സർവകലാശാല, ക്രമസമാധാനം: സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, എഡിഎം കെ കെ ദിവാകരൻ, മെഡിക്കൽ: എ കെ ജി സഹ. ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ, ഡിഎംഒ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്ക്, ശുചിത്വം, ഗ്രീൻപ്രോട്ടോക്കോൾ: എൻ സുകന്യ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എം സുനിൽ കുമാർ, ടെക്‌നിക്കൽ കമ്മിറ്റി: എഡിഎം കെ കെ ദിവാകരൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ ഷാജി തയ്യിൽ.

'യുവതയുടെ കേരളം: കേരളം ഒന്നാമത്'എന്നതാണ് പ്രദർശനത്തിന്റെ തീം. വിവിധ സംരംഭങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സ്റ്റാളുകൾ, കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനം, ടൂറിസം പവലിയൻ, കിഫ്ബി സ്റ്റാൾ, ഫുഡ് കോർട്ട്, ചർച്ചകൾ നടത്താനുള്ള ഇടം, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, കുടുംബശ്രീ, കെ ടി ഡി സി, സാഫ്, സെൻട്രൽ ജയിൽ, ദിനേശ് തുടങ്ങിയവയുടെ സ്റ്റാളുകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ മേളയിലുണ്ടാകും. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികൾ, വിദ്യാഭ്യാസം, തൊഴിൽ, ആർട്ട് കൾച്ചർ, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും പ്രദർശനത്തിന് എത്തുന്നവർക്ക് അറിയാനാകും. ഭിന്നശേഷിക്കാരെ സഹായിക്കാൻ അവരുടെ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശവും വിൽപ്പനയും, മാലിന്യ ലഘൂകരണ പരിപാലന മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ്, മാലിന്യ സംസ്‌കരണ മാർഗങ്ങൾ, സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്താനും വിൽപ്പന നടത്താനുമുള്ള ഏരിയ എന്നിവയുമുണ്ടാകും

date