Post Category
കത്തെഴുത്ത് മത്സരം
പൊതുജനങ്ങളില്‍ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതീയ് തപാല്‍ വകുപ്പ്, രബീന്ദ്രനാഥ ടാഗോറിന്‍റെ അമര്‍ദേസര്‍ മതി എന്ന ദേശഭക്തി ഗാനത്തെ ആസ്പദമാക്കി ലെറ്റര്‍ ടു മൈ മദര്‍ലാന്‍റ് വിഷയത്തില്‍ കത്തെഴുത്തു മത്സരം നടത്തുന്നു. മത്സരത്തില്‍ പ്രായഭേദമന്യേ പങ്കെടുക്കാം. കത്തുകള്‍ ഇംഗ്ലീഷ്/ഹിന്ദി അല്ലെങ്കില്‍ പ്രാദേശിക ഭാഷയില്‍ 1000 വാക്കുകളില്‍ ഒതുക്കി എ4 ഷീറ്റുകളിലെഴുതി പോസ്റ്റല്‍ എന്‍വലപ്പിലോ അല്ലെങ്കില്‍ 500 വാക്കുകളില്‍ ഒതുക്കി ഇന്‍ലണ്ടിലോ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം- 695 033 വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2544740, 2545850.
date
- Log in to post comments