Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ യു.പി.എസ്.സി 2019 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ       പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org ല്‍ ഓഗസ്റ്റ്  എട്ട്   മുതല്‍   ഓഗസ്റ്റ് 29ന് വൈകു ന്നേരം  അഞ്ച്  വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.  പ്രവേശനപരീക്ഷ സെപ്റ്റംബര്‍ ഒന്നിന് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള കേന്ദ്രത്തില്‍  നടക്കും.  സെപ്റ്റംബര്‍ 14  ന് ക്ലാസുകള്‍ ആരംഭിക്കും.  50 ശതമാനം സീറ്റ് മുസ്ലീം ന്യൂനപക്ഷത്തിനും 10 ശതമാനം എസ്.സി/എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.  ഈ വിഭാഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീ സൗജന്യമാണ്.  ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. ഫോണ്‍:0494 2665489, 9287555500.

 

date