മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പതാക ഉയര്‍ത്തും · പരേഡ് പരിശീലനം ആഗസ്റ്റ് 10, 13, 14 തീയതികളിലേക്ക് മാറ്റി
സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കല്‍പ്പറ്റ എസ്.കെ.എം. ജെ ഹൈസ്‌കൂളില്‍ രാവിലെ 8.30 ന് തുറമുഖം-മ്യൂസിയം-പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുകയും ചെയ്യും. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വിതരണവും മന്ത്രി നിര്‍വ്വഹിക്കും. വിവിധ സേനവിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡും കലാസാംസ്‌കാരിക പരിപാടികളും ഉണ്ടാകും. ഹരിത നിയമാവലി അനുസരിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുക. എ.ഡി.എം ന്റെ ചുമതലയുള്ള ഇ. പി. മേഴ്‌സിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പുരോഗതി വിലയിരുത്തി. കനത്ത മഴയെത്തുടര്‍ന്ന് പരേഡ് പരിശീലനം ആഗസ്റ്റ് 10, 13, 14 തീയതികളിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എ. മാര്‍ക്കോസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്‍, എ.സി.പി. ഷാജി അഗസ്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, ഹുസൂര്‍ ശിരസ്ത്ദാര്‍ ബി. പ്രദീപ്, ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- Log in to post comments