Skip to main content

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

2023 ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ), നഴ്‌സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി. മിഷൻ സ്‌കൂൾ ഓഫ് ഫാർമസിയിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ഏപ്രിൽ 17 വൈകുന്നേരം അഞ്ചു മണിവരെയും 10 രൂപ പിഴയോടെ ഏപ്രിൽ 19ന് വൈകുന്നേരം അഞ്ചു മണിവരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ. ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷകളും ഡി.ഡി.യും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിന്റെ വെബ്‌സൈറ്റ് ആയ www.ghmct.org യിലും ലഭ്യമാണ്. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം, കോഴിക്കോട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും തിയറി പരീക്ഷ ഏപ്രിൽ 24 മുതൽ ആരംഭിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും പരീക്ഷാ സമയം.

പി.എൻ.എക്‌സ്. 1560/2023

date