Skip to main content

വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നവര്‍ക്ക് ധനസഹായം

    സ്വകാര്യ ഭൂമിയിലെ തടി ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കിവരുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നവ ര്‍ക്കാണ് ധനസഹായം നല്‍കുന്നത്. തൈകളുടെ എണ്ണം അനുസരിച്ച് മൂന്ന് തലങ്ങളിലായാണ് ധനസഹായം അനുവദിക്കുന്നത്. 50 മുതല്‍ 200 തൈകള്‍ വരെ ഒരു തൈക്ക് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈകള്‍ക്ക് 40 രൂപ നിരക്കിലും (കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതല്‍ 625 വരെ എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും (കുറഞ്ഞത് 16000 രൂപ) ധനസഹായം ലഭിക്കും. ഒരു വര്‍ഷം പ്രായമായ തൈകള്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും കോന്നി എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. www.keralaforest.gov.in എന്ന സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്. അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, എലിയറയ്ക്കല്‍, കോന്നി എന്ന വിലാസത്തിലോ, പത്തനംതിട്ട, റാന്നി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2243452.                                                                   (പിഎന്‍പി 2284/18)

date