Skip to main content

കുഴൽക്കിണർ നിർമ്മാണ ഏജൻസികൾ  ഏപ്രിൽ 30നകം രജിസ്റ്റർ ചെയ്യണം

എറണാകുളം ജില്ലയിലെ എല്ലാ സ്വകാര്യ കുഴൽക്കിണർ നിർമ്മാണ ഏജൻസികളും 2023 ഏപ്രിൽ 30-നകം തങ്ങളുടെ സ്ഥാപനം ഭൂജല അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യാതെ കുഴൽക്കിണർ നിർമ്മാണം നടത്തുന്ന സ്ഥാപനങ്ങൾക്ക്‌ ഒരുലക്ഷം രൂപ പിഴ ഈടക്കുകയും മറ്റ്‌ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

റിഗ്ഗ് രജിസ്ട്രേഷൻ നടപടികൾക്കായി ഭൂജലവകുപ്പ് ജില്ലാ ഓഫീസ്, ആർ.ഡി.പി.സി. ബിൽഡിംഗ്, മാണിക്കുളങ്ങര റോഡ് കാക്കനാട്, എറണാകുളം-30 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0484 -2956331

Reply all

date