Skip to main content

ഷോളയാർ ഡാമിൽ നിന്നും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുക്കി വിടാൻ അനുമതി

ഷോളയാർ ഡാമിൽ നിന്നും ജലം ബുധനാഴ്ച മുതൽ (05.04.2023)  തുടർച്ചയായി 10 ദിവസം പൊരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി വിടുന്നതിന് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ അനുമതി നൽകി.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമീകരിച്ച് ചാലക്കുടിയിലേയും   പരിസരപ്രദേശങ്ങളിലേയും ജലക്ഷാമം പരിഹരിക്കുന്നതിനായാണ് ഷോളയാർ ഡാമിൽ നിന്നും പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് 0.6 എംസിഎം വെള്ളം തുറന്ന് വിടുന്നത്. ആവശ്യമായ മുന്നറിയിപ്പ് നൽകി പത്ത് ദിവസം വൈകീട്ട് 3 മണിമുതൽ 4 മണിവരെയുള്ള സമയത്തിനിടയിൽ കേരള ഷോളയാർ ഡാമിന്റെ ഒരു റേഡിയൽ ഗേറ്റ് 0.5 അടി മുതൽ ഒരടിവരെ തുറന്ന് ജലം ഒഴുക്കി വിടുന്നതിനാണ് അനുമതി.

date