Skip to main content

അനധികൃത കയ്യേറ്റം തടയാൻ സ്‌ക്വാഡുകള്‍

സര്‍ക്കാര്‍ ഓഫീസുകൾ തുടര്‍ച്ചയായി അവധിയായതിനാല്‍ അനധികൃത കയ്യേറ്റം, മണല്‍, മണ്ണ്, കല്ല് എന്നിവയുടെ ഖനനം,കടത്തല്‍ എന്നിവ വർധിക്കാനുള്ള സാഹചര്യമുണ്ട്.ഇത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.
അനധികൃത കയ്യേറ്റം,ഖനനം/കടത്തല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ താലൂക്ക് തല സ്‌ക്വാഡുകളെയോ അതാത് തഹസില്‍ദാര്‍മാരെയോ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാം .
ഫോണ്‍ - കളക്ടറേറ്റ് - 04862-232242, 232366 , ഇടുക്കി - 04862-235361 , 8547618435, തൊടുപുഴ- 04862-222503 8547612801 പീരുമേട് - 04869-232077 8547612901 , ഉടുമ്പന്‍ചോല - 04868-232050 8547613201 ,ദേവികുളം - 04865-264231 8547613101.

date