Post Category
എന്റെ കേരളം പ്രദര്‍ശന വിപണന മേള വിവിധ നിര്‍മ്മിതികളുടെ മാതൃകകളുമായി ജലസേചന വകുപ്പ്
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പറമ്പിക്കുളം ആളിയാര്‍ പ്രോജക്ട് മോഡല്‍, ചെറുകിട ജലസേചന വിഭാഗത്തിന്റെ മാതൃകകള്‍, തോടിന് കുറകെയുള്ള നിര്‍മ്മിതി മാതൃകയായ വി.സി.ബി (വെന്റഡ് ക്രോസ് ബാര്‍) മോഡല്‍, ചെങ്ങണാംകുന്ന് റെഗുലേറ്റര്‍ തുടങ്ങിയ നിര്‍മ്മിതികളുടെ മാതൃകകള്‍ ജലസേചന വകുപ്പിന്റെ സ്റ്റാളില്‍ ഉണ്ടാകും. വിവിധ ജലസംരക്ഷണ പ്രവൃത്തികളുടെ ഫോട്ടോ പ്രദര്‍ശനവും, നിര്‍മ്മിതികളുടെ വീഡിയോ പ്രദര്‍ശനവും ജലസേചന വകുപ്പിന്റെ സ്റ്റാളില്‍ ഉണ്ടാകും.
date
- Log in to post comments