Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: പ്രചാരണ വാഹനം പര്യടനം തുടരുന്നു

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി കലാസംഘത്തിന്റെ വാഹന പര്യടനം ജില്ലയില്‍ തുടരുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളുകളുടെ പ്രദര്‍ശന വിവരങ്ങള്‍ അടങ്ങിയ സ്‌കിറ്റുകളും പാട്ടുകളും ഉള്‍ക്കൊള്ളിച്ചാണ് പ്രചാരണം. ആര്‍.എന്‍ ആര്‍ട്സ് ഹബ്ബിലെ കലാകാരന്മാരായ നവീന്‍ പാലക്കാട്, കലാഭവന്‍ രതീഷ് എന്നിവരുടെയും അട്ടപ്പാടി ഗോത്ര കലാമണ്ഡലത്തിലെ പി. ശോഭയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെയും കലാപരിപാടികളാണ് പര്യടനത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ അട്ടപ്പാടിയുടെ പരമ്പരാഗത ഗാനങ്ങളും അവതരിപ്പിക്കുന്നുണ്ട്. വാഹന പ്രചാരണത്തിന്റെ മൂന്നാം ദിനത്തില്‍ ഷൊര്‍ണൂര്‍, പട്ടാമ്പി, കൊപ്പം, തിരുവേഗപ്പുറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വാഹന പ്രചാരണം ഇന്ന് (ഏപ്രില്‍ ഏഴ്) അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, കരിമ്പ, കല്ലടിക്കോട്, കോങ്ങാട്, കേരളശ്ശേരി, പത്തിരിപ്പാല, പറളി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് മേള നടക്കുന്ന ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപം പര്യടനം സമാപിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെയാണ് മേള നടക്കുന്നത്.

date