Skip to main content

ലോട്ടറി തൊഴിലാളികൾക്ക് പ്രചാരണ കുടകൾ വിതരണം ചെയ്തു

കരുതലും തണലുമായി സർക്കാർ         

ലോട്ടറി തൊഴിലാളികൾക്ക് സർക്കാരിന്റെ തണലും കരുതലുമായി പ്രചാരണ കുടകൾ നൽകി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലയിൽ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന 125 തൊഴിലാളികൾക്കാണ് കേരള ദിനേശിന്റെ കുടകൾ നൽകിയത്.  
കടുത്ത വേനലിൽ ജോലി ചെയ്യുന്ന തങ്ങൾക്ക് ഇത് ഏറെ ആശ്വാസം പകരുന്നുണ്ടെന്ന് ലോട്ടറി തൊഴിലാളികൾ ഒരേ സ്വരത്തിൽ പറഞ്ഞു. കലക്ടറേറ്റ് ആംഫി തിയേറ്ററിൽ നടന്ന ചടങ്ങ് കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയർമാൻ സി പി ഷൈജൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ലോട്ടറി ഓഫീസർ പി രമേശൻ, ജൂനിയർ സൂപ്രണ്ട് പി കെ ദീപേഷ്‌കുമാർ, ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻറ് എഡിറ്റർ പി പി വിനീഷ്, അസി. ഇൻഫർമേഷൻ ഓഫീസർ ആർ ബിജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 

date