Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-04-2023

 

പട്ടയകേസുകളുടെ വിചാരണ മാറ്റി

ഏപ്രില്‍ 10ന് കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന ഇരിട്ടി - തലശ്ശേരി  ദേവസ്വം പട്ടയ കേസുകള്‍ ഏപ്രില്‍ 13ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

താല്‍ക്കാലിക നിയമനം

കുന്നോത്തുപറമ്പ്  കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് (അലോപ്പതി) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ള ഗവ.അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12ന് രാവിലെ 11 മണിക്കകം കുന്നോത്തുപറമ്പ്  കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0490 2313266.

 
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പേരാവൂര്‍ ഗവ.ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്.  യോഗ്യരായ മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ (ഒബിസി) ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 11ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 9645042196.

ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം.  2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28/29നകം തൊട്ടു മുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോ മെട്രിക് മസ്റ്ററിംഗ് നടത്തണം.  ബയോ മെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.  നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം.  അവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള  പെന്‍ഷന്‍ മാത്രമേ ലഭിക്കു.  മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടാകില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2705197.
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  എന്നിവിടങ്ങളില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം.  ഫോണ്‍: 0497 2970272(അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്), 0497 2712284 (തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്).

സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.

മാതമംഗലം സി പി നാരായണൻ സ്മാരക ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ 66-ാംവാർഷികാഘോഷത്തിന്റെയും  യാത്രയപ്പ് സമ്മേളനത്തിന്റെയും ഉദ്‌ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. സ്‌കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ദേശീയ ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ്കമ്മിറ്റി അംഗം സി സത്യപാലൻ അനുമോദിച്ചു.

ടി എ മധുസൂദനൻ എം എൽ എ അധ്യക്ഷനായി. രവി ഏഴോം സാംസ്‌കാരിക പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്സ് ലിന്റാമ്മ ജോൺ, എച്ച് എസ് എസ് വിഭാഗം സീനിയർ അസി: പി പ്രദീപ് കുമാർ, എരമം കുറ്റൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ രാമചന്ദ്രൻ, കെ സരിത, പി വി വിജയൻ, പി മുസ്തഫ, എം അരുൺ, കെരാജഗോപാൽ, ഒ പി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

ടെണ്ടര്‍

കണ്ണൂര്‍ സമഗ്രശിക്ഷ കേരളം ഓഫീസില്‍ ബ്രെയിലി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 12ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2707993. ഇമെയിൽ : ssakannur@gmail.com

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി.സ. ഒന്നില്‍ പെട്ട 0.0405 ഹെക്ടര്‍ സ്ഥലവും അതില്‍പെട്ട സകലതും  ഏപ്രില്‍ 12ന് രാവിലെ 11.30ന് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.

ടെണ്ടര്‍
 

ജില്ലാ പഞ്ചായത്തിലെയും എഞ്ചിനീയറിങ് വിഭാഗത്തിലെയും കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പ്, ഫോട്ടോസ്റ്റാറ്റ്, ഇന്റര്‍കോം തുടങ്ങിയവയുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ പദ്ധതിയുടെ ഭാഗമായി എയര്‍ കണ്ടീഷന്‍ മെഷീനുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 24ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700205.

date