Post Category
ദാഹമകറ്റാൻ വാട്ടർ എടിഎമ്മുമായി പഴയന്നൂർ ഗ്രാമ പഞ്ചായത്ത്
പഴയന്നൂർ ഗ്രാമപഞ്ചയാത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.9 ലക്ഷം രൂപ ചെലവഴിച്ച് പഴയന്നൂർ ബസ് സ്റ്റാൻഡിൽ നിർമ്മിച്ച വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരൻ നിർവ്വഹിച്ചു.
ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ചു രൂപ കൊയിൻ ഇട്ടാൽ അഞ്ചു ലിറ്റർ സാധാരണ വെള്ളവുമാണ് വാട്ടർ എടിഎം വഴി ലഭിക്കുക. പഴയന്നൂർ ടൗണിൽ എത്തുന്ന ഏതൊരാൾക്കും ദാഹം മാറ്റാൻ കഴിയുന്ന നൂതനമായ ആശയമാണ് പഞ്ചായത്ത് ഒരുക്കിയത് എന്ന് പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ അറിയിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ ഹംസ, എ കെ ലത, മെമ്പർമാരായ അബ്ദുള്ള, രാധ രവീന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായി. വാർഡ് അംഗം പ്രേമ സ്വാഗതവും അസി സെക്രട്ടറി സുനിൽ കുമാർ എം എ നന്ദിയും രേഖപ്പെടുത്തി.
date
- Log in to post comments